കൊച്ചി: മറൈൻഡ്രൈവിൽ ഈമാസം 16 മുതൽ ഒരുക്കുന്ന 75 അടി ഉയരമുള്ള ഡാൻസിംഗ് ക്രിസ്‌മസ് ട്രീയിൽ കരോൾ നൃത്തം ചെയ്യാൻ ടീമുകളെ ക്ഷണിച്ചു. ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് ചുങ്കത്ത് ജ്വല്ലറിയുടെ നേതൃത്വത്തിലാണ് ട്രീ ഒരുക്കുന്നത്. ത്രിമാനരീതിയിൽ മുകളിലേക്ക് തട്ടുകളുടെ വീതി കുറഞ്ഞുവരും വിധമാണ് ട്രീയുടെ രൂപകല്പന.

പത്തു പേരുൾപ്പെട്ട ടീമിന് കാരൾ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യാം. 30 നാണ് ഗ്രാൻഡ് ഫിനാലെ. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് മൂന്നു ദിവസത്തെ ദുബായ് ട്രിപ്പാണ് സമ്മാനം. രജിസ്ട്രേഷന് 7994166029.