കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എ.ഐ.പി.സി) കേരളയുടെ ആഭിമുഖ്യത്തിൽ 'ദേശീയ വിദ്യാഭ്യാസനയം 2020' ഉന്നതവിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.
ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. എ.ഐ.പി.സി. കേരള പ്രസിഡന്റ് ഡോ.എസ്.എസ്. ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം.സി. ദിലീപ് കുമാർ മോഡറേറ്ററായി.
മാറമ്പിള്ളി എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്‌സൺ മുളേരിക്കൽ, മാന്നാനം കെ.ഇ കോളേജ് പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫ. ഡോ. വിനു ജെ. ജോർജ് എന്നിവർ സംസാരിച്ചു.
എ.ഐ.പി.സി സംസ്ഥാന സെക്രട്ടറി സുധീർ മോഹൻ, വൈസ് പ്രസിഡന്റ് ഹൈഫ മുഹമ്മദ് അലി, കോ ഓർഡിനേറ്റർമാരായ ഫസലു റഹ്മാൻ, ആദിൽ അസീസ്, ഷബ്‌ന ഇബ്രാഹിം, എൽദോ ചിറക്കച്ചാലിൽ എന്നിവർ സംസാരിച്ചു.