y

തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് 'മിതം 2.0' ഊർജ്ജ സംരക്ഷണ സാക്ഷരതാ റാലി നടത്തി. വിദ്യാർത്ഥികൾ പുത്തൻകാവ് സ്കൂൾ ഗ്രൗണ്ടിൽ ഊർജ്ജ സംരക്ഷണവലയം തീർത്തു. കെ.എസ്.ഇ.ബി അസി. എൻജിനിയർ എ. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനായി. എൻ.എസ്.എസ് വളന്റിയർ അൽജ വിജയൻ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ. ഷൗക്കത്ത് കുട്ടികൾക്ക് ഊർജ്ജ സംരക്ഷണ സന്ദേശം നൽകി. വാർഡ് അംഗം എ.എസ്.കുസുമൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ഡി. സവിത, വൊക്കേഷണൽ ടീച്ചർ എസ്.ടി.ജയശ്രീ എന്നിവർ സംസാരിച്ചു.