vollyball-
ജില്ലാ സബ്‌ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ മൂത്തൂറ്റ് വോളിബാൾ അക്കാദമി ടീമിന് എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറിയും എസ്.എൻ.വി സ്കൂൾ മാനേജറുമായ ഹരി വിജയൻ ട്രോഫി സമ്മാനിക്കുന്നു

പറവൂർ: ജില്ലാ സബ്‌ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ മൂത്തൂറ്റ് വോളിബാൾ അക്കാദമി ജേതാക്കളായി. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പതിനേഴും പെൺകുട്ടികളുടെ വിഭാഗത്തിൽ പതിനാലും ടീമുകളാണ് പങ്കെടുത്തത്. ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിനും പെൺകുട്ടികളുടെ വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിനും രണ്ടാംസ്ഥാനം ലഭിച്ചു. വിജയികൾക്ക് എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറിയും എസ്.എൻ.വി സ്കൂൾ മാനേജറുമായ ഹരി വിജയൻ ട്രോഫിക്കൾ സമ്മാനിച്ചു. ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി. ദേവരാജൻ, അഖിൽ ബിനു, ടി.ആർ. ബിന്നി തുടങ്ങിയവർ സംസാരിച്ചു. ഉദയകുമാർ ദേശീയ അവാർഡ് ലഭിച്ച അന്തർദ്ദേശീയ വോളിബാൾതാരം കെ.എസ്. ജിനിയെ ജില്ല വോളിബാൾ അസോസിയനും മൂത്തുറ്റ് വോളിബാൾ അക്കാദമിയും സംയുക്തമായി അനുമോദിച്ചു. ഉപഹാരം മുത്തൂറ്റ് വോളിബാൾ അക്കാദമി ടെക്കിനിക്കൽ ഡയറക്ടർ ബിജോയ് ബാബു ഉപഹാരം സമ്മാനിച്ചു.