പറവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം യൂത്ത്‌വിംഗ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവ് സമ്മാനക്കൂപ്പൺ ഏകോപനസമിതി ജില്ല വൈസ് പ്രസിഡന്റുമാരായ ജിമ്മി ചക്കിയത്ത്, കെ.ടി. ജോണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ. ഷാറ്റോ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എൻ.എസ്. ശ്രീനിവാസ്, വി.വി. സരസൻ, വിനോദ് ബേബി, റോഷൻ മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.