
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രൊഫ. ഡോ.എം.വി പൈലി സ്മാരക പ്രഭാഷണം കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ നിർവഹിച്ചു. ദീപക് അസ്വാനി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.എ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.സി.കെ നായർ, ബിബു പുന്നൂരാൻ തുടങ്ങിയവർ പങ്കെടുത്തു. കെ.എം.എ വാർഷിക മാനേജ്‌മെന്റ് കൺവെൻഷനായി വികസിപ്പിച്ച വെബ്‌സൈറ്റും രജിസ്‌ട്രേഷൻ പോർട്ടലും ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.