കാലടി: കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന അമൃത് കാൽ വിമർശ് വികസിത ഭാരതം 2047ന്റെ ഭാഗമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളിൽ നടക്കുന്ന സംവാദം കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനി​യറിംഗ് ആൻഡ് ടെക്‌നോളജിയിൽ സംവാദം സംഘടിപ്പിച്ചു. കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ്ചാൻസലർ ഡോ. സജി ഗോപിനാഥ് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. എസ്. ശ്രീപ്രിയ, പ്രൊഫ. രാജാരാമൻ തുടങ്ങിയവർ സംസാരിച്ചു.