aluva-mohanraj-
ആലുവ മോഹൻരാജ്

പറവൂർ: കാഥികൻ പറവൂർ സുകുമാരന്റെ സ്മരണാർത്ഥം പറവൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കാഥിക സുരഭ പുരസ്കാരത്തിന് കാഥികൻ ആലുവ മോഹൻരാജ് അർഹനായി. 25,000 രൂപയും പ്രശ്തിപത്രവും ഫലകവുമാണ് അവാർഡ്. ബൈജു സുകുമാരൻ, സൂരജ് സത്യൻ, കെ.പി.എ.സി സജീവ് എന്നിവരടങ്ങിയ അവാർഡ് നിർണയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഈമാസം അവസാന ആഴ്ച പറവൂർ നടക്കുന്ന പറവൂർ സുകുമാരൻ അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.