
ആലുവ: ആലുവയിൽ നടന്ന നവകേരള സദസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും പങ്കാളികളായി. കുട്ടിയുടെ പിതാവും മാതാവും ഇളയ കുട്ടിയുമാണ് മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ് വീക്ഷിക്കാനെത്തിയത്. ആലുവ മാർക്കറ്റിന് പിന്നിലെത്തിച്ച് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി അസ്ഫക്ക് ആലത്തിന് നവംബർ 14 ന് കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രതിക്ക് മതിയായ ശിക്ഷ ഉറപ്പാക്കിയ സർക്കാരിനോട് നന്ദി പറയാൻ കൂടിയാണ് എത്തിയതെന്ന് കുട്ടിയുടെ പിതാവ് 'കേരള കൗമുദി'യോട് പറഞ്ഞു.