y

തൃപ്പൂണിത്തുറ: അമ്മ മനസുകളിൽ സന്തോഷവും ചിരിയും പകർന്ന് ഉദയംപേരൂർ എസ്.എൻ.ഡി.പി ശാഖയുടെ പോഷക സംഘടനയായ വയൽവാരം കുടുംബ യൂണിറ്റ് വയോജന വിനോദ യാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ 3 വർഷങ്ങളായി യാത്രാച്ചെലവ് തലയോലപ്പറമ്പ് ഡി.ബി കോളേജ് റിട്ടേർഡ് പ്രൊഫസർ സുലോചനയാണ് വഹിക്കുന്നത്.

ഉദയംപേരൂർ എ.എസ്.ഐ കെ.എം.ബൈജു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഏഴാറ്റുമുഖം, അതിരമ്പിള്ളി, വാഴച്ചാൽ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതോടൊപ്പം വാട്ടർ മെട്രോയിലെ യാത്രയുമുണ്ടായിരുന്നു. വയൽവാരം യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ കിണറ്റുകര, വൈസ് പ്രസിഡന്റ് രമേശൻ പൂന്തോട്ടത്തിൽ, കമ്മിറ്റി അംഗങ്ങളായ രൂപേഷ്, മുരളീധരൻ, ശാഖാ കമ്മിറ്റി അംഗം ജയൻ ചെല്ലിച്ചിറ എന്നിവർ നേതൃത്വം നൽകി. 55 അമ്മമാർ യാത്രയിൽ പങ്കെടുത്തു.