
തൃപ്പൂണിത്തുറ: നഗരസഭ മാർക്കറ്റിനടുത്തുള്ള ഒരു ഗോഡൗണിൽ നിന്ന് 1450 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കാരിബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെത്തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ക്ലീൻ സിറ്റി മാനേജർ സഞ്ജീവ് കുമാർ, എച്ച്.ഐമാരായ ഇന്ദു സി. നായർ, എ.ആർ. അജീഷ്, ആര്യ സിംഗ്, പി.ആർ.രശ്മി, എസ്.വി.വിദ്യ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഹെൽത്ത് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർ അറിയിച്ചു.