പെരുമ്പാവൂർ: നഗരസഭ കൃഷി ഭവൻ ജനകീയാസൂത്രണം 2023-24 പദ്ധതികള്‍ക്ക് തുടക്കമായി. നഗരസഭാദ്ധ്യക്ഷൻ ബിജു ജോണ്‍ ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ​ ബീവി അബൂബക്കറിന്റെ അദ്ധ്യക്ഷത യിൽ നടന്ന യോഗത്തിൽ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ സൽമ ആന്റണി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പുതിയേടത്ത്, കൗൺ​സിലർമാരായ അനിതകുമാരി, ശാന്ത പ്രഭാകരൻ, അസി. അഗ്രികൾച്ചറൽ ഓഫീസർ ടി.യു. പ്രീത എന്നിവർ സംസാരിച്ചു