മൂവാറ്റുപുഴ: 10 ന് മൂവാറ്റുപുഴ നടക്കുന്ന നവകേരള സദസിന്റെ മുന്നോടിയായി പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാടാം വരയ്ക്കാം പരിപാടി മൂവാറ്റുപുഴ നെഹ്രു പാർക്കിൽ ചിത്രകാരനും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ ബിജി ഭാസ്കർ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡന്റ് സി. എൻ .കുഞ്ഞുമോൾ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ .ആർ .വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കുമാർ കെ , എൻ .വി പീറ്റർ , സി .ആർ .ജനാർദ്ദനൻ , ഡി .ഉല്ലാസ്, സി കെ ഉണ്ണി , എന്നിവർ സംസാരിച്ചു.