പെരുമ്പാവൂർ: നവകേരള സദസ് ചരിത്രമാക്കാൻ പെരുമ്പാവൂരും ചുമട്ടു തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പെരുമ്പാവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10ന് നടക്കുന്ന നവകേരള സദസി​ന്റെ പ്രചരണാർത്ഥം വിളംബരജാഥ നടത്തി. സി.പി.എം പെരുമ്പാവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച ജാഥ പെരുമ്പാവൂർ പട്ടണം ചുറ്റി യാത്രി നിവാസിൽ സമാപിച്ചു. സി.ഐ.ടി.യു. ചുമട് മേഖലാ കമ്മിറ്റി സെക്രട്ടറി. വി.പി.ഖാദർ, പ്രസിഡന്റ് കെ.ഹം.അൻവർഅലി സി.ഐ.ടി.യു മേഖലാട്രഷറർ . കെ.ഇ.നൗഷാദ് , ചുമട് മേഖലാ കമ്മിറ്റി ട്രഷറർ .ടി.എം.നസീർ ചുമട് ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനീഷ്ബേബി എം.കെ.ബാബു മേഖലാ കമ്മിറ്റി അംഗങ്ങളായ . ടി.അശോകൻ, പി ടി.ദിനിൽ പി.സി .ബാബു, എം.കെ.ചെല്ലപ്പൻ. സി.എ.യൂസഫ് . സജീഷ്, ഇ.എൻ.നൗഷാദ് അറക്കപ്പൊടി .പി.സി അസീസ് എന്നിവർ നേതൃത്വം നൽകി