y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലം നവകേരള സദസ് നാളെ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രമൈതാനിയിൽ നടക്കും. രാവിലെ എട്ടിന് തൃപ്പൂണിത്തുറ സിയോൺ ഓഡിറ്റോറിയത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.

തുടർന്ന് തൃക്കാക്കര മണ്ഡലം നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. പുതിയകാവ് ക്ഷേത്ര മൈതാനിയിൽ രണ്ടു മണി മുതൽ സദസ് ആരംഭിക്കും. രാവിലെ 11 മുതൽ പൊതു ജനങ്ങൾക്ക് പരാതി നൽകാൻ കഴിയും. അതിനായി 300 സർക്കാർ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പരാതികൾ നൽകുന്നതിന് 25 പ്രത്യേക കൗണ്ടറുകൾ തയ്യാറാക്കി കഴിഞ്ഞു.

പൊതുജനങ്ങൾക്ക് തെക്ക് ഭാഗത്തെയും കിഴക്ക് ഭാഗത്തെയും ഗേറ്റ് വഴിയാണ് പ്രവേശനം. വലിയ വാഹനങ്ങൾ നടക്കാവ് മൈതാനിയിൽ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. നവകേരള സദസിനുള്ള കൂറ്റൻ പന്തൽ ഒരുക്കിയിട്ടുണ്ട്. 25000 പേരെയാണ് സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് സമിതി ചെയർമാൻ അഡ്വ. എം. സ്വരാജ് പറഞ്ഞു. ഹെൽപ്പ് ഡെസ്ക് ഉൾപ്പെടെ വിവിധ വകുപ്പുകളുടേതായി 25 കൗണ്ടറുകളിൽ പരാതി സ്വീകരിക്കും.