
കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ പദ്ധതി വിഹിതത്തിൽ നഗര ശുചീകരണത്തിനുള്ള ട്രക്ക് മൗണ്ടഡ് സ്വീപ്പിംഗ് മെഷീൻ ഇന്ന് വൈറ്റില പൊന്നുരുന്നി ഗോൾഡ് സൂക്കിന് സമീപമുള്ള അണ്ടർ പാസിൽ രാവിലെ 10.30ന് മന്ത്രി എം.ബി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, ഉമ തോമസ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായർ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.