ഫോർട്ട് കൊച്ചി: കൊച്ചിയുടെ പുതുവത്സരാഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി. 10 ന് തുടങ്ങുന്ന കൊച്ചിൻ കാർണിവൽ ജനുവരി ഒന്നിന് റാലിയോടെ സമാപിക്കും. രാവിലെ 8ന് രാജ്യ ത്തിനായി വീരമൃത്യുവരിച്ചവരെ അനു സ്മരിച്ച് ഫോർട്ടു കൊച്ചിയിലെ യുദ്ധ സ്മരകത്തിൽ നടക്കുന്ന ചടങ്ങോടെയാണ് കാർണിവൽ തുടങ്ങും. കഴിഞ്ഞ വർഷത്തെ ജനത്തിരക്കും തുടർന്നുള്ള അനിയന്ത്രിത സംഭവങ്ങളും കണക്കിലെടുത്ത് 31നുള്ള ആഘോഷങ്ങൾ പുതുവത്സര ദിനത്തിൽ വെളുപ്പിന് നാല് വരെയാക്കി.
ഫോർട്ടു കൊച്ചി സബ് കളക്ടർ പ്രസിഡന്റായുള്ള ജനകീയ സമിതിയാണ് കൊച്ചിൻ കാർണിവലിന്റെ നടത്തിപ്പെങ്കിലും പ്രാദേശിക ക്ലബുകളാണ് വിവിധ പരിപാടികൾ നടത്തുന്നത് . ഇവരുടെ കാർണിവല്ലിന്റെ പേരിലുള്ള ധനസമാഹരണവും വിവാദ ത്തിലാണ്.
വിദേശികൾ ക്കൊപ്പം ആഭ്യന്തര ടൂറിസത്തിനും ഏറെ കുതിപ്പേകുന്ന ആഘോഷത്തിന് സംസ്ഥാന സർക്കാർ ടുറിസം വകുപ്പ് ഇന്നും മുഖം തിരിഞ്ഞു നിൽക്കുകയാണ്. ആഘോഷത്തിനായി കൊച്ചി നഗരസഭ നൽകാറുള്ള മേയർ ട്രോഫിയും സമ്മാനങ്ങളും തുകയുമടക്കമുള്ള സ്പോൺസർ തുകയിനത്തിൽ 2022 വരെ ആറ് ലക്ഷം രൂപ കുടിശികയുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ 2023 ലെ തുക ലഭ്യതയും ആശങ്കയിലാണ്. ജനകീയാഘോഷത്തിന്റെ വരവ് ചെലവ് കണക്കുകൾ പൊതു ജനമദ്ധ്യ ത്തിൽ വെളിപ്പെടുത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാർണിവൽ ഇവന്റ് മാനേജ് മെന്റിനെ ഏൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ നടത്തിപ്പിനുള്ള ഫണ്ട് സംബന്ധിച്ച് ആശങ്കകൾ തുടരുകയാണ്.