തൊടുപുഴ: കളമശേരിയിൽ ഒക്ടോബർ 29ന് യഹോവ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട തൊടുപുഴ വണ്ടമറ്റം കുളങ്ങര തൊട്ടിയിൽ റിട്ട. വില്ലേജ് ഓഫീസർ കെ.എ. ജോണിന്റെ ഭാര്യ ലില്ലി ജോൺ (74) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
നെടുമറ്റം സഹകരണബാങ്ക് റിട്ട. സെക്രട്ടറിയായ ലില്ലി അതീവ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്കേറ്റ ജോൺ ഡിസംബർ രണ്ടിനാണ് മരിച്ചത്.
ലില്ലിയുടെ സംസ്‌കാരം പിന്നീട്. മക്കൾ: ലിജോ (ബിസിനസ്, മുതലക്കോടം), ലിജി (എറണാകുളം), ലിന്റോ (യു.എസ്.എ). മരുമക്കൾ: മിന്റു കളത്തൂർ മഠത്തിൽ പള്ളിക്കത്തോട്, സൈറസ് വടക്കേ കുടിയിരുപ്പിൽ കൂത്താട്ടുകുളം, റീന.