
തോപ്പുംപടി: ഔവർ ലേഡിസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷ രഹിത അടുക്കള തോട്ട നിർമ്മാണ വിജയിക്കുള്ള അവാർഡ് ദാന ചടങ്ങും ക്രിസ്മസ് ഫെസ്റ്റും മുൻ നിയമ സഭാ സ്പീക്കർ വി. എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ച ബെർണിക ലിതുവിന്റെ കുടുംബത്തിന് 10,000 രൂപയും രണ്ടാം സ്ഥാനം മേരി ജിൻസയുടെ കുടുംബത്തിന് 5000 രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനോറ വിനുവിന്റെ കുടുംബത്തിന് 3000രൂപയും കൈമാറി. സിസ്റ്റർ ലിസി ചക്കാലക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ജോസഫിൻ ആനന്ദി, സിന്ധു പി.ജോസഫ് , രമേഷ് കുമാർ, ജോഷി പോൾ, ലില്ലി പ്പോൾ, ടെൽന അരൂജ, ഷെറിജ എബ്രഹാം, ഷീൻ ജസ്റ്റിൻ ഫെബീർ , അമൽ റോസ് സെൽജൻ, ജോസഫ് സുമിത്ത്, ടി. എം. റിഫാസ് തുടങ്ങിയവർ പങ്കെടു