varghese

ആലുവ: നഗരസഭ ഓഫീസിന് മുന്നിൽ ഓട്ടോയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി പാറപ്പള്ളി വീട്ടിൽ വർഗീസാണ് (70) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുണങ്ങംവേലിയിൽ തയ്യൽക്കട നടത്തുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്മിത, സവിത, സനൂപ്. മരുമക്കൾ: ഷിജി, ജോഷി, ജോസ്മി.