
ആലുവ: ആദ്യകാല സി.പി.എം പ്രവർത്തകൻ കിഴക്കേ കടുങ്ങല്ലൂർ കണിയാംകുന്ന് പുതുവൽപ്പറമ്പിൽ കെ. കുട്ടപ്പൻ (83) നിര്യാതനായി. 1971ൽ പി. ഗംഗാധരനോടൊപ്പം മിച്ചഭൂമി സമരത്തിലും ട്രാൻസ്‌പോർട്ട് സമരത്തിലും ഇലക്ട്രിസിറ്റി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. രണ്ടുതവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് യു.സി കോളേജിന് സമീപം പൊതുശ്മശാനത്തിൽ. ഭാര്യ: കാർത്യായനി. മക്കൾ: സുരേഷ്, സുഭാഷ്, പരേതയായ സുനന്ദ. മരുമക്കൾ: ശ്രീജ, മഞ്ജു.