accident

മൂവാറ്റുപുഴ: സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക കല്ലൂർക്കാട് കോട്ടറോഡിൽ മുല്ലപ്പുഴച്ചാൽ കവലയിൽവച്ച് കാറിടിച്ച് മരിച്ചു. പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ളിക് സ്കൂൾ അദ്ധ്യാപിക കാവക്കാട് നെടിയശാല ചക്കനാൽ റിതു ജിൻസണാണ് (27) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റിതുവിനെ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഴിഞ്ഞല പടിഞ്ഞാറേൽ കുടുംബാംഗമാണ്. 9 മാസം മുമ്പായിരുന്നു റിതുവിന്റെയും ജിൻസണിന്റെയും വിവാഹം.