ആലങ്ങാട്: ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളിന് വികാരി ഫാ. പോൾ ചുള്ളി കൊടിയേറ്റി. ഇന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ. വൈകിട്ട് 6 ന് മാതാവിന്റെ തിരുമുടി എഴുന്നുള്ളിച്ചുള്ള ആഘോഷമായ പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 5.30ന് ദിവ്യബലി, രാവിലെ 10നും വൈകിട്ട് 4നും ആഘോഷമായ തിരുനാൾ കുർബാന. വൈകിട്ട് 7ന് മെഗാഷോ.