മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഇന്ന് നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം പായിപ്ര ലോക്കൽ സംഘാടകസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിളംബര ബൈക്ക് റാലി പേഴക്കാപ്പിള്ളി പള്ളിപടിയിൽ മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് സെക്രട്ടറി കെ.എൻ.ജയപ്രകാശ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. കൂരിക്കാവ് , ഇ.ബി. ജംഗ്ഷൻ , തൈക്കാവ് പടി, മുടവൂർ പള്ളിത്താഴം, വെളിയത്ത് പടി കവല , സീനായ്ഗിരി കുരുശ് പടി, തോട്ടുപുറം കവല, തൃക്കളത്തൂർ സൊസൈറ്റിപ്പടി, തൃക്കളത്തൂർ കാവുംപടി , പള്ളിച്ചിറങ്ങര എന്നവടങ്ങൾ സഞ്ചരിച്ച് പായിപ്ര കവലയിൽ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗവും ഫ്ളാഷ് മോബും വീഡിയോ പ്രദർശനവും നടത്തി.