മൂവാറ്റുപുഴ : വാളകം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. ലൈബ്രറി ഹാളിൽ ഇന്ന് രാവിലെ 9.30 മുതൽ ഒന്ന് വരെയാണ് ക്യാമ്പ്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി .കെ. ഉണ്ണി ഉദ്ഘാടനം ചെയ്യും