ചോറ്റാനിക്കര: അമ്പാടിമലയിൽ മതസൗഹാർദ്ദത്തിന്റെ കെടാവിളക്കായി 17-ാമത് ദേശവിളക്ക് ഇന്ന് ആഘോഷിക്കും. ഉത്സവാഘോഷങ്ങൾ അമ്പാടിമല ബസ് സ്റ്റോപ്പിന് സമീപമുള്ള അന്നപൂർണ ഹോട്ടൽ മൈതാനിയിൽ ആരംഭിക്കും. രാവിലെ 8 .30ന് ജ്യോതി പ്രയാണത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ വൈകിട്ട് ഏഴുമണിക്ക് ദീപാരാധനയ്ക്കുശേഷം ദീപക്കാഴ്ചയും ചിന്തുപാട്ടും കെട്ടുനിറയും നടക്കും. തുടർന്ന് പ്രസാദ ഊട്ടും ആഴി പൂജയോടെ ചടങ്ങുകൾക്ക് അവസാനമാകും. സന്തോഷ് തുമ്പുകൽ, ബിനു തേവാലിൽ, ജോഷി കുന്നുപറമ്പിൽ, പൗലോസ് പി വി, ഷില്ജി രവി, ജോൺസൺ തോമസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.