അങ്കമാലി: ചമ്പന്നൂർ ശ്രീവെട്ടിപ്പുഴുക്കാവ് ക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് മഹോത്സവം ഇന്ന് നടക്കും. രാവിലെ 5.30ന് ഗണപതിഹോമം തുടർന്ന് വിശേഷാൽ പൂജ, സർപ്പത്തിന് നൂറുംപാലും, വൈകിട്ട് 5.30ന് എഫ്.സി.ഐ കവലയിൽനിന്ന് ഫോട്ടോ എഴുന്നള്ളിപ്പ്. കാവടി, ശിങ്കാരിമേളം, നാദസ്വരം. രാത്രി എട്ടിന് ദീപാരാധന തുടർന്ന് അന്നദാനം, ശാസ്താംപാട്ട്, എതിരേൽപ്പ്, ആഴിപൂജ എന്നിവയാണ് പ്രധാന പരിപാടികൾ.