t

തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ആർ. ബൈജു, ഉദയംപേരൂർ ശാഖാ പ്രസിഡന്റ് എൽ.സന്തോഷ്, സെക്രട്ടറി ഡി.ജിനുരാജ്, പ്രിൻസിപ്പൽ വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് എൻ.പി. നടാഷ, സ്റ്റാഫ് സെക്രട്ടറി ടി. സർജു എന്നിവർ പങ്കെടുത്തു.