അങ്കമാലി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം 57, 58 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂക്കന്നൂർ പാല ജംഗ്ഷനിലുള്ള റേഷൻകടയ്ക്ക് മുമ്പിൽ പ്രതിഷേധധർണ നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, എ.ഐ.സി.സി മെമ്പർ കെ.ടി. ബെന്നി, യു. ജോസ് മാടശേരി, അഡ്വ. എം.ഒ. ജോർജ്, കെ.വി. ബിബിഷ്, ലൈജോ ആന്റു, മനു ചാക്കപ്പൻ, ജോബി പോൾ, കെ.പി. റാഫേൽ, പി.ടി. ജെയിംസ്, ലിറ്റി ജെയ്‌സൺ, ലീലാമ്മ പോൾ, റൂബി ജോസ് എന്നിവർ പ്രസംഗിച്ചു.