
കൊച്ചി: സംസ്ഥാനത്തെ ഐ.ടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ഗ്രൂപ്പ് ഒഫ് ടെക്‌നോളജി കമ്പനീസ് ലഹരിക്കെതിരെ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ഇൻഫോപാർക്കിൽ നടന്ന മോബ് ഡാൻസ് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇൻഫോ പാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള ഒട്ടേറെ പ്രൊഫഷണലുകളും സി.ഇ.ഒമാരും പങ്കെടുത്തു. ബൈക്ക് റാലി, തത്സമയ ബാൻഡ് എന്നിവയും സംഘടിപ്പിച്ചു.
ലഹരിക്കെതിരായ പ്രചാരണത്തിന്റെ സമാപനദിനമായ ഫെബ്രുവരി 11ന് മാരത്തൺ നടക്കും. www.gtechmarathon.com എന്ന വെബ്‌സൈറ്റിലൂടെ മാരത്തണിന് രജിസ്റ്റർ ചെയ്യാം.