y

തൃപ്പൂണിത്തുറ: പുതിയകാവ് ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിക്കുന്ന നവകേരള സദസിനെ വരവേല്ക്കാൻ സംഘാടകസമിതി നേതൃത്വം പുതിയകാവ് മൈതാനിയിൽ നവകേരള ജ്വാല സംഘടിപ്പിച്ചു. സംഘാടക സമിതി ഭാരവാഹികളായ പി. വാസുദേവൻ, കെ.കെ. പ്രദീപ്കുമാർ, അഡ്വ. എസ് മധുസൂദനൻ, പി.കെ. സുബ്രഹ്മണ്യൻ, കെ.വി. കിരൺ രാജ് എന്നിവർ സംസാരിച്ചു. യുവജനങ്ങളും വിദ്യാർത്ഥികളുമടക്കം നൂറോളം പേർ നവകേരള ജ്വാല തെളിച്ചു.