കൊച്ചി: വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി വികസന സമിതി പാലാരിവട്ടം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ മുട്ടിലിഴഞ്ഞ് സമരം നടത്തി. മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നൽകാൻ ഭയമായതിനാലാണ് ഇങ്ങനെ ശ്രദ്ധ ക്ഷണിച്ചതെന്ന് വികസന സമിതി ജനറൽ സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.ജി. മനോജ് കുമാർ , പി.ആർ. സുരേഷ് അയ്യർ, ബിനോയ് ആന്റണി, ജുവൽ ചെറിയാൻ, കെ. അപ്പുക്കുട്ടൻ, കെ.വി. ജോൺസൺ, രാധാകൃഷ്ണൻ പാറപ്പുറം എന്നിവർ പ്രസംഗിച്ചു.