vyapari-suraksha
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസ്‌കുട്ടി നിർവഹിക്കുന്നു

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കമായി. പള്ളിക്കരയിൽ ചേർന്ന നേതൃസംഗമത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസ്‌കുട്ടി പദ്ധതിയുടെ പ്രഖ്യാപനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ്, ട്രഷറർ സി.എസ് അജ്മൽ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം.സി. പോൾസൺ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.