കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ എയർഫോഴ്സ് എൻ.സി.സി, ജൂനിയർ റെഡ് ക്രോസ് സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി നടത്തി. മാമല എക്‌സൈസ് ഇൻസ്‌പെക്ടർ വി. കലാധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സിവിൽ എക്‌സൈസ് ഓഫീസർ ടി.കെ. സൗമ്യ ബോധവത്കരണ ക്ലാസെടുത്തു.
സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ,ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു, എൻ.സി. സി ഓഫീസർ രഞ്ജിത്ത് പോൾ, എക്‌സൈസ് ഉദ്യോഗസ്ഥരായ ചാൾസ് ക്ലാർവിൻ, ജസ്റ്റിൻ ചർച്ചിൽ, എം.ആർ. രജിത എന്നിവർ സംസാരിച്ചു.