കിഴക്കമ്പലം: ട്വന്റി 20 പഞ്ചായത്തുകളിലെ വികസന മുരടിപ്പിനെതിരെ കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. രമേശ് അദ്ധ്യക്ഷനായി.
പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ, പട്ടിമറ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, മായ വിജയൻ , ഇ.എം. നവാസ്, എം.ബി. യൂനസ് , എ.പി. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.