തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 7.30ന് കൊടിയേറ്റം, രാത്രി 8ന് സാംസ്കാരിക സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീപൂർണത്രയീശ പുരസ്കാര സമർപ്പണം കെ.ബാബു എം.എൽ.എ നിർവഹിക്കും. കലാപരിപാടികൾ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
10ന് രാവിലെ 7.30ന് പഞ്ചാരിമേളം, രാത്രി 9ന് സംഗീത കച്ചേരി, 11ന് വൈകിട്ട് 7ന് ഇരട്ട തായമ്പക. 12ന് തൃക്കേട്ട പുറപ്പാട്, രാത്രി 8 മുതൽ തൃക്കേട്ട ദർശനം 8.30 ന് സംഗീത കച്ചേരി. 13ന് വൈകിട്ട് 6.30ന് വയലിൻ ദ്വയം, രാത്രി 9ന് സംഗീത കച്ചേരി. 14ന് ചെറിയ വിളക്ക്, രാവിലെ 11.30 മുതൽ 4 വരെ ഓട്ടൻ തുള്ളൽ, രാത്രി 9 ന് വീണ കച്ചേരി. 15ന് വലിയ വിളക്ക്, രാവിലെ 7.30ന് പഞ്ചാരിമേളം, വൈകിട്ട് 6.30ന് പുല്ലാംകുഴൽ കച്ചേരി. രാത്രി 9ന് സംഗീത കച്ചേരി - മല്ലാഡി സഹോദരന്മാർ. 16ന് ആറാട്ട്, വൈകിട്ട് 3.30ന് പഞ്ചാരിമേളം, 7.30 ന് കൊടിയിറക്കൽ, രാത്രി 7.30മുതൽ പുല്ലാംകുഴൽ - വയലിൻ സമന്വയം, രാത്രി 9 മുതൽ ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ നൃത്ത സന്ധ്യ, 11.30ന് ആറാട്ട്, 1.30 മുതൽ പാണ്ടിമേളം. കൊടിയേറ്റ് മുതൽ വലിയ വിളക്ക് വരെ എല്ലാ ദിവസവും രാവിലെ പഞ്ചാരിമേളവും രാത്രി 12ന് കഥകളിയും നടക്കും.