y

തൃപ്പൂണിത്തുറ: ഉദയംപേരൂർ വി.കെ. കൃഷ്ണമേനോൻ ലൈബ്രറിയിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അനുസ്മരണം നടന്നു. അഡ്വ. കെ.എൻ. ബിന്ദു ഉദ്ഘാടനം ചെയ്തു. 'ജസ്റ്റിസ് കൃഷ്ണയ്യർ വെളിച്ചം വിതച്ച ന്യായാധിപൻ' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗവും ലൈബ്രറി മുഖ്യരക്ഷാധികാരിയുമായ സോമിനി സണ്ണി അദ്ധ്യക്ഷയായി. ലൈബ്രറി സെക്രട്ടറി ഉഷ മേനോൻ, വത്സല സിദ്ധാർത്ഥൻ, അശ്വതി അശോകൻ, വി.കെ. അഞ്ജലി, നൈസി തങ്കച്ചൻ എന്നിവർ സംസാരിച്ചു.