കാലടി: ഗ്രാമസേവാസമിതി ചൊവ്വര, മാതൃഛായ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റ്, ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഐ കെയർ ഹോസ്പിറ്റൽ എന്നിവർ ചേർന്ന് ചൊവ്വര വാനപ്രസ്ഥകേന്ദ്ര വ്യദ്ധസദനത്തിൽ അന്തേവാസികൾക്കും പൊതുജനങ്ങൾക്കുമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഐ. എം.എ മേഖലാ വൈസ് പ്രസിഡന്റ് ഡോ. കെ എൻ. ശോഭന ഉദ്ഘാടനം ചെയ്തു. ഗ്രമസേവാ സമിതി പ്രസിഡന്റ് പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

പെരിയാർ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ടി.ഐ. സുകുമാരൻ, ശ്യാംകുമാർ, വിജയകുമാർ. ബി, ഒ.എൻ. ദേവദാസ്, സമിതി സെക്രട്ടറി ടി.ബി. ഹരി,ഡോ. ദിർഷാദ് എന്നിവർ സംസാരിച്ചു. മഞ്ജുഷ , സംഗീത, രതി, ശ്രീകുമാർ, ക്യാമ്പ് കോഓർഡിനേറ്റർ കെ.എൻ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.