upspaipra

മൂവാറ്റുപുഴ : സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പായിപ്ര ഗവ. യു.പി സ്കൂളിൽ ലിംഗ സമത്വവും സാമൂഹ്യ നീതിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സി.എൻ. കുഞ്ഞുമോൾ സെമിനാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ പി.ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ലിംഗ സമത്വവും സാമൂഹ്യ നീതിയും എന്ന വിഷയത്തിൽ കൗൺസിലറും ലൈഫ് സ്കിൽ ട്രെയിനർ ഹണി വർഗീസ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി,​ അദ്ധ്യപകരായ കെ.എം. നൗഫൽ, അനീസ കെ.എം., അജിത രാജ്, അജ്മി ഇബ്രാഹിം, നിസാമോൾ കെ.എ., അമ്പിളി എൻ.റ്റി., ശാരിക പി.എസ്. എന്നിവർ സംസാരിച്ചു.