കൊച്ചി: വനിതാ സംരംഭകരുടെ സംഗമവും ഉത്പന്നങ്ങളുടെ പ്രദർശനവും 'സീയ സീസൺസ്' 10,11 തീയതികളിൽ പനമ്പിള്ളി നഗർ അവന്യു സെന്ററിൽ നടക്കും. കേരളത്തിനകത്തും പുറത്തും നിന്നായി നൂറിൽപ്പരം വനിതാസംരംഭകർ പങ്കെടുക്കും. സംരംഭങ്ങൾക്കുള്ള മാർഗനിർദേശങ്ങളും മേളയിൽ ലഭിക്കും.
10 നു രാവിലെ 10 ന് ചലച്ചിത്ര താരം മീനാക്ഷി ഉദ്ഘാടനം ചെയ്യും.
സിയ സീസൻസ് പ്രദർശനത്തിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം നിർദ്ധന ദമ്പതികൾക്ക് വിവാഹ സഹായമായി നൽകുമെന്ന് ഈവന്റ് കോഡിനേറ്റർ സീനത്ത് അഷ്റഫ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പോളി വടക്കൻ ,ലീല ബേബി , അഖില അവറാച്ചൻ, റീത്തു സാം എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് ഫോൺ: 9633122900.