y

മുളന്തുരുത്തി: ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ചോറ്റാനിക്കരയിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് സമീപം വേഗത നിയന്ത്രണ ബോർഡ് സ്ഥാപിച്ചു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ അപകട സാദ്ധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി

ഡി.വൈ.എഫ്.ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റി സെക്രട്ടറി അരുൺ പോട്ടയിൽ മുളന്തുരുത്തി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർക്ക് നൽകിയ പരാതിയിലാണ് നടപടി. ട്രാഫിക് സേഫ്റ്റി പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് ബോർഡ് സ്ഥാപിച്ചത്.