പെരുമ്പാവൂർ: ലോക ബാലികാദിനാഘോഷത്തിന്റെ ഭാഗമായി വായ്ക്കര ഗവ.യു.പി സ്കൂളിൽ ഒന്നാംക്ലാസിലെ എല്ലാ പെൺകുട്ടികളെയും കേന്ദ്ര സർക്കാരിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ അംഗങ്ങളാക്കി. ഒറ്റപ്പെൺകുട്ടിയുടെ മാതാവ് ഉഷയെ പുതുവസ്ത്രവും പൂച്ചെണ്ടും പുസ്തകവും നല്കി നാടിന്റെ പൊന്നമ്മയായി ആദരിച്ചു. ബാലികാസമൃദ്ധി ഉത്സവം രായമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എൻ. ഉഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു പി. പോൾ അദ്ധ്യക്ഷത വഹിച്ചു

പുല്ലുവഴിജയകേരളം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സമിതബിന്ദു സുകന്യ സമൃദ്ധി നിക്ഷേപ പാസ് ബുക്ക് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ബിസിമോൾ ജോൺ സംസാരിച്ചു.