pooja-vilakk
തായിക്കാട്ടുകര ശ്രീനാരാണപുരം അയ്യപ്പസേവാസമിതി സംഘടിപ്പിക്കുന്ന 28 ാമത് അയ്യപ്പൻപൂജാ ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന അയ്യപ്പ മഹാസംഗമത്തിൽ കാരോത്തുകുഴി ആയുർവേദ ഫാർമസി ഡോ.കെ.എച്ച്. അബ്ദുൾ നാസറിനെ റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് ആദരിക്കുന്നു

ആലുവ: തായിക്കാട്ടുകര ശ്രീനാരായണപുരം അയ്യപ്പസേവാസമിതി സംഘടിപ്പിക്കുന്ന 28-ാമത് അയ്യപ്പൻപൂജാ ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന അയ്യപ്പമഹാസംഗമം റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ടി.പി. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ദേവഷ് എം. കൃഷ്ണ അയ്യപ്പസന്ദേശം നൽകി. സെക്രട്ടറി രമണൻ ചേലാക്കുന്ന്, പി.കെ. ചന്ദ്രശേഖരൻ, ശ്രീലക്ഷ്മി ഉമേഷ്, മനോഹരൻ തറയിൽ, വിജയൻ കുളത്തേരി, ടി.എസ്. സത്യൻ, ലത, ഷീബാരവി എന്നിവർ സംസാരിച്ചു. കാരോത്തുകുഴി ആയുർവേദ ഫാർമസി ഡോ.കെ.എച്ച്. അബ്ദുൾ നാസർ, അണ്ടർ വാട്ടർ നീന്തലിൽ ഉന്നതവിജയം നേടിയ കുമാരി കൃഷ്ണവേണി, ബി.എ ഇക്കണോമിക്‌സ് പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ എം.എ. അഞ്ജന, ദേവേഷ് എം. കൃഷ്ണ എന്നിവരെ സുന്ദരം ഗോവിന്ദ് ആദരിച്ചു.
ഇന്നലെ വിജയൻ എടത്തലയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാ സർവൈശ്വര്യപൂജയും തുടർന്ന് പ്രസാദഊട്ടും നടന്നു. ഇന്ന് പുലർച്ചെ അഞ്ചിന് ചീരക്കട ക്ഷേതം മേൽശാന്തി രവി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. പറനിറയ്ക്കൽ, സുബ്രഹ്മണ്യജോതി, ദീപാരാധന, കെട്ടുനിറ, അന്നദാനം, ചിന്ത്, ശാസ്താംപാട്ട്, തായമ്പക, എതിരേൽപ്പ്, ആഴിപൂജ എന്നിവ നടക്കും.