kaypett
കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ കട്ടിള വയ്പ് വിവേകാനന്ദൻ വലിയമഠത്തിൽ, ലത വിവേകാനന്ദൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

ആലങ്ങാട്: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്നു ഗുരുദേവ ക്ഷേത്രത്തിന്റെ കട്ടിളവയ്പ് വിവേകാനന്ദൻ വലിയമഠത്തിൽ, ലത വിവേകാനന്ദൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

ക്ഷേത്രം പ്രസിഡന്റ്‌ ടി.കെ. സജീവ്, സെക്രട്ടറി കെ.ബി. സജീവ്, വൈസ് പ്രസിഡന്റ്‌ എം.എ. പ്രദീപ്‌, ട്രഷറർ എ.കെ. മണി, ടി.ജി. പുഷ്പൻ, ടി.വി. ചന്ദ്രൻ, എൻ.എ. സത്യൻ, സജീവ് ബാഹുലേയൻ, കരുമാല്ലൂർ എസ്.എൻ.ഡി.പിയോഗം ശാഖാ ഭാരവാഹികളായ സി.ആർ. മോഹനൻ, ടി.ആർ. അരുഷ്, ടി.ബി. ശ്രീകുമാർ, എ.ജി. സദാശിവൻ, ടി.എം. ശിവദാസൻ, സി.കെ. ബാബു, കെ.സി. ബാബു എന്നിവർ പങ്കെടുത്തു.