ആലുവ: ആലുവ നഗരസഭയിൽ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സഹായവുമായി ബി.ജെ.പി. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ളവരെ സഹായിക്കുന്നതിനായി ആലുവ പാലസ് വ്യൂ മാർട് ഗ്രൗണ്ടിൽ (ആലുവ പാലസിന് എതിർവശം) നടത്തുന്ന വോട്ടർ രജിസ്‌ട്രേഷൻ ക്യാമ്പ് ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.വി. രത്‌നകുമാർ, കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, മുനിസിപ്പൽ സെക്രട്ടറി വി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ബൂത്തടിസ്ഥാനത്തിൽ ഹെൽപ്പ്‌ഡെസ്‌കുകൾ രൂപീകരിക്കുമെന്നും ബി.ജെ.പി അറിയിച്ചു.