
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ 16-ാം വാർഡിലെ അതിപുരാതനമായ മാറാടി - പേട്ട റോഡ് ഹൈടെക്കായി. മൂവാറ്റുപുഴ കാവുംപടി റോഡിലെ പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആരക്കുഴ റോഡിൽ അവസാനിക്കുന്ന ഒരു കിലോമീറ്റർ വരുന്ന റോഡാണ് നവീകരിച്ചത്.
പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കി നവീകരിച്ചത് . റോഡിൽ വെള്ളക്കെട്ടുണ്ടായി റോഡ് തകരുന്ന ഭാഗത്ത് കട്ടയും ബാക്കിയുള്ള ഭാഗത്ത് ടാറിംഗും ചെയ്തു. നഗരത്തിലെ ഗതാഗതകുരുക്കിൽ നിന്ന് രക്ഷ നേടാൻ ഉപയോഗിക്കുന്ന പ്രധാന ബൈപാസ് റോഡുകളിലൊന്നാണിത്. പേട്ട റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വെള്ളക്കെട്ട് മൂലം റോഡ് തകരുമ്പോൾ പ്രദേശ വാസികളുടെ പ്രതിഷേധത്താൽ അറ്റകുറ്റപ്പണികൾ നടത്തുകയാണ് പതിവ്. വാർഡ് കൗൺസിലർ വി.എ. ജാഫർസാദിക്കിന്റെ ശ്രമഫലമായി പൊതു മരാമത്ത് വകുപ്പ് റോഡ് നവീകരണം ഏറ്റെടുക്കുകയായിരുന്നു.