ആലുവ: ആലുവ മാർക്കറ്റിലെ സവാളവ്യാപാരി തോമസിനെ സി.ഐ.ടി.യു നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ മർദ്ദിച്ചുവെന്നത് വാസ്തവിരുദ്ധമാണെന്നും നവകേരളസദസിന്റെ ശോഭകെടുത്താനുള്ള നീക്കമാണ് പിന്നിലെന്നും സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ആരോപിച്ചു.

മുഖ്യമന്ത്രിയെ പരസ്യമായി ആക്ഷേപിച്ച സംഭവത്തെ ചോദ്യംചെയ്ത ചുമട്ടുതൊഴിലാളികളെ തോമസ് കൈയേറ്റത്തിനു മുതിർന്നപ്പോൾ തടയുകയായിരുന്നു. ഇതുസംബന്ധിച്ച് മാർക്കറ്റിലെ ചുമട്ടുതൊഴിലാളി ലെനിൻ ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിയമനടപടി ഭയന്നാണ് തോമസ് ആക്രമണത്തിനിരയായതായി പ്രചരിപ്പിച്ചതെന്നും സിപി.എം ആരോപിച്ചു.