ആലുവ: മാർക്കറ്റിലെ വ്യാപാരി ചെങ്ങമനാട് സ്വദേശി തോമസിനെ (72) മർദ്ദിച്ചതിൽ ഓൾ ഇന്ത്യ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ഏലിയാസ് ജോസഫ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
നവകേരള സദസിനെതിരെ അഭിപ്രായം പറയുന്നവരെ മർദ്ദിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ആക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന പ്രസിഡന്റ് ജോയ് ഡാനിയേൽ ആവശ്യപ്പെട്ടു. കെ.എച്ച്. ഷാജി, പി.എച്ച്.എം ത്വൽഹത്ത് എന്നിവർ സംസാരിച്ചു.