
അങ്കമാലി: അങ്കമാലിയിൽ നടന്ന നവകേരള സദസിന് എത്തിച്ചേർന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനകത്ത് ഒളിപ്പിച്ചെന്ന് ആരോപിച്ച്
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.യു. ജോമോൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.അഭിജിത് തുടങ്ങിയവർ പങ്കെടുത്തു.