അങ്കമാലി: നവകേരളസദസ് കേവലം രാഷ്ട്രീയ പ്രഹസനമായെന്നും അങ്കമാലിയുടെ വികസനത്തിന് ഉതകുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും റോജി എം. ജോൺഎം.എൽ.എ പറഞ്ഞു. അങ്കമാലി ബൈപ്പാസ് നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ വ്യക്തമായൊരു പ്രഖ്യാപനവും നടത്താൻ തയ്യാറായില്ല. അങ്കമാലി ആസ്ഥാനമായി പുതിയ താലൂക്കും പൊലീസ് സബ് ഡിവിഷനും പ്രഖ്യാപിക്കുമെന്ന വാഗ്ദാനങ്ങളും ജലരേഖയായി. ബാംബൂ കോർപ്പറേഷൻ ആനുകൂല്യങ്ങളുമെല്ലാം മുടങ്ങിക്കിടക്കുകയാണ്. പ്ലാന്റേഷൻ കോർപ്പറേഷനിൽ തൊഴിലാളികൾ ദുരിതപൂർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എൽ.ഡി,എഫ്ിന്റെ രാഷ്ട്രീയ പരിപാടിയായി സദസ് മാറിയതായി എം.എൽ.എ ആരോപിച്ചു.